പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. ഷൂട്ടിംഗിൽ മനു ഭാകർ വെങ്കലം നേടി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യക്ക് നേട്ടം. ഫൈനലിൽ 221.7 പോയിൻ്റ് നേടിയാണ് മനു മൂന്നാം സ്ഥാനത്തെത്തിയത്. സ്വർണവും വെള്ളിയും കൊറിയൻ താരങ്ങൾ സ്വന്തമാക്കി.
ഷൂട്ടിംഗിൽ 12 വർഷത്തിന് ശേഷമാണ് ഇന്ത്യ മെഡൽ നേടിയത്. ഇതോടെ ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും മനുവിനെ തേടിയെത്തി.
യോഗ്യതാ റൗണ്ടില്‍ 580 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാകര്‍ ഫൈനലിലെത്തിയത്. പാരിസ് ഒളിംപിക്‌സിലെ ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്ക് ആദ്യം നിരാശയായിരുന്നു ഫലം. ആദ്യ ദിനത്തിലെ പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്‌ജോത് സിങ്ങും അര്‍ജുന്‍ സിങ് ചീമയും ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. സരബ്ജോത് ഒന്‍പതാം സ്ഥാനത്തും അര്‍ജുന്‍ പതിനെട്ടാം സ്ഥാനത്തുമായാണ് ഫിനിഷ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.