ബാലുശ്ശേരി: യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി താജുദ്ദീന്റെ ഭാര്യ ഉമ്മുകുല്‍സു (32) ആണു മരിച്ചത്.
മൂന്നു ദിവസം മുന്‍പ് ഭർത്താവിനും കുട്ടികൾക്കും ഒപ്പം സുഹൃത്തിന്റെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു ഉമ്മുകുൽസു. സുഹൃത്ത് ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്.
വെള്ളിയാഴ്ച അതിരാവിലെ പുറത്തുപോയിരുന്ന സുഹൃത്തും ഭാര്യയും വൈകിട്ടോടെ ഇവിടെ തിരിച്ചെത്തി. വന്നപ്പോള്‍ ഉമ്മുകുല്‍സുവിന്റെ ദേഹത്ത് പരുക്കേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്ന് പറയുന്നു. അവിടെനിന്ന് ഉമ്മുകുല്‍സുവിനെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുമ്ബോഴേക്കും ഉമ്മുകുല്‍സു മരിച്ചിരുന്നു. യുവതിക്ക് പരുക്കേറ്റിട്ടുണ്ടെന്ന വിവരമുള്ളതിനാല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഉമ്മുകുല്‍സുവിന്റെ മക്കള്‍: ഷഫ്ന നസീര്‍ (8) ഷഫീന് ജഹാന് (2).
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.