മാവൂർ: മഴ വീണ്ടും ശക്തമായതോടെ ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞ് മാവൂർ കൂളിമാട് ചേന്ദമംഗല്ലൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പുഴ കരകവിഞ്ഞൊഴുകിയത്. പുൽപ്പറമ്പിന് സമീപം ചക്കാലൻകുന്ന് ന് സമീപം റോഡിലേക്ക് വെള്ളം കയറി. കൂളിമാട് പാഴൂർ, മുന്നൂർ ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
ഈ ഭാഗത്ത് റോഡിൽ ഏതുനിമിഷവും വെള്ളം കയറാവുന്ന സ്ഥിതിയിലാണ്. അപകട സാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം നാട്ടുകാരുടെ നേതൃത്വത്തിൽ ബാരിക്കേഡുകൾ വെച്ച് തടഞ്ഞിരിക്കുകയാണ്. കൂടാതെ ചാലിയാറും ചെറുപുഴയും കരകവിഞ്ഞൊഴുകാൻ തുടങ്ങിയിട്ടുണ്ട്.
ഇതുമൂലം മാവൂർ മേഖലയിലെ തീരപ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മാവൂരിൽ നിലവിൽ എട്ട് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. .ഇവർ നേരത്തെ തന്നെ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പിലേക്കുംമാറി താമസിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.