അമിതവണ്ണം എല്ലാവരുടെയും പ്രശ്നമാണ്. അമിതവണ്ണം കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ നിശ്ചയദാർഡ്യവും ക്ഷമയും ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ ചിലർ ഭക്ഷണം ഒഴിവാക്കുന്നു. എന്നാൽ ഭക്ഷണം ഒഴിവാക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ല.
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല സമയം രാവിലെയാണ്. കുറച്ച് തുള്ളി നാരങ്ങ നീര് തിളപ്പിച്ച വെള്ളത്തിൽ കലർത്തി കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കിക്കൊണ്ട് ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. ശരീരത്തിന്റെ പോഷക പ്രവർത്തനം മെച്ചപ്പെടുന്നുവെന്നും വിദഗ്ദ്ധർ പറയുന്നു. ശരീരത്തിൽ നിന്ന് കൂടുതൽ കലോറി എരിഞ്ഞുപോയാൽ മാത്രമേ അമിതഭാരം കുറയുകയുള്ളൂ.
രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ആന്റിഓക്സിഡന്റ് പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഡിഎൻഎയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഫലപ്രദമാണ്. ഇത് നിങ്ങളുടെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കും. രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് ക്യാൻസർ, ഹൃദ്രോഗം എന്നിവ തടയാനും സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.