ഭക്ഷണങ്ങളില്‍ ‘അജിനോമോട്ടോ’ ചേര്‍ക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ ? അജിനോമോട്ടോ’ പല രൂക്ഷമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്നാണ് നമ്മള് വ്യാപകമായി കേട്ടിട്ടുള്ള വാദം. രക്തധമനികളില്‍ ‘ബ്ലോക്ക്’ ഉണ്ടാക്കാനും ഹൃദയാഘാതത്തിന് വരെ വഴിയൊരുക്കാനും ഇത് കാരണമാകുമെന്ന് വരെ നാം കേട്ടിരിക്കാം. പ്രകൃതിദത്തമായ അമിനോ ആസിഡായ ‘ഗ്ലൂട്ടമിക് ആസിഡ്’ സോഡിയം എന്നിവയില്‍ നിന്നാണ് അജിനോമോട്ടോ ഉത്പാദിപ്പിക്കുന്നത്. കരിമ്ബ്, കസാവ, ചോളം എന്നിങ്ങനെയുള്ള പ്രകൃതിദത്ത വിഭവങ്ങളില്‍ നിന്നെല്ലാം ഇത് വേര്‍തിരിച്ചെടുക്കാം.ഏഷ്യന്‍ ഭക്ഷണങ്ങളില്‍ മിക്കതിലും അജിനോമോട്ടോ ചേര്‍ക്കാറുണ്ട്. ഭക്ഷണത്തിന് കൂടുതല്‍ ‘ഫ്ളേവര്‍’ ഉം രുചിയും നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പ്രകൃതിദത്തമായ വിഭവത്തില്‍ നിന്നാണ് കിക്കൂന്‍ അജിനോമോട്ടോ ഉത്പാദിപ്പിച്ചെടുത്തത്എന്നാല് അമിതമായി അജിനോമോട്ടോ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇത് ഭക്ഷണങ്ങളില്‍ ചേർക്കുമ്പോൾ അളവ് കൃത്യമായി മിതപ്പെടുത്തുക. അതുപോലെ പതിവ് ഉപയോഗവും വേണ്ടെന്ന് വയ്ക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.