എല്ലുകൾക്ക് ബലം ഇല്ലെങ്കിൽ മുട്ടിനുവേദന, സന്ധിവേദന തുടങ്ങിയവയെല്ലാം ഉണ്ടാകാം. അതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. മുട്ടിനു തേയ്മാനം തടയാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം
മത്സ്യം ആണ് ഒന്നാമത്തേത് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുട്ടിനു തേയ്മാനം ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും സഹായിക്കും. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോൺഡെൻസിറ്റി കൂട്ടുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ അകറ്റാൻ മഗ്നീഷ്യത്തിനു കഴിവുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പാല്, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്ന മഗ്നീഷ്യം ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ നട്സ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.