കാബൂള്‍: തിങ്കളാഴ്ച കാബൂള്‍ വിമാനത്താവളത്തിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആറ് റോക്കറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഐഎസ് അവകാശപ്പെട്ടു.
കാബൂള്‍ വിമാനത്താവളത്തോട് ചേര്‍ന്നാണ് ഇന്ന് സ്ഫോടനം നടന്നത്. ഐഎസ് വാര്‍ത്തകള്‍ പുറത്തുവിടുന്ന അമാക് ആണ് ഈ വാര്‍ത്തയും പുറത്തുവിട്ടത്. ആറ് റോക്കറ്റുകളാണ് വിമാനത്താവളത്തെ ലക്ഷ്യമിട്ടതെന്നും അതിലൊന്ന് തങ്ങളുടെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തെന്നും യുഎസ് സൈന്യം അറിയിച്ചു.
എന്നാല്‍ ആക്രമണം നടന്നെങ്കിലും യുഎസ് സൈന്യത്തിന്റെ സി-17 ചരക്ക് വിമാനം ഹമിദ് കര്‍സായ് വിമാനത്താവളത്തില്‍ ഇറങ്ങുകയും ചരക്ക് കയറ്റി പോവുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ഐഎസ്് വിമാനത്താവളത്തിനെതിരേ ആക്രമണം നടത്തിയിരുന്നു. 169 അഫ്ഗാന്‍കാര്‍ കൊല്ലപ്പെട്ട ചാവേര്‍ സ്ഫോടനത്തില്‍ 13 യുഎസ് ഭടന്മാര്ക്കും ജീവഹാനിയുണ്ടായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.