കോഴിക്കോട്: മെഡി. കോളേജിൻ്റെ അനുബന്ധ സ്ഥാപനമായ സൂപ്പർ സ്പെഷ്യാലിറ്റി കോംപ്ലക്സിലെ എംആർഐ സ്കാനിങ് മെഷീൻ പണിമുടക്കിയിട്ട് മാസങ്ങളായി.
ഹൃദ്രോഗം, വൃക്ക, മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്ക് ചികിത്സ തേടുന്നവരാണ് പ്രധാനമായും സൂപ്പർ സ്പെഷ്യാലിറ്റി വാർഡുകളിൽ പ്രവേശിപ്പിക്കപ്പെടുന്നത്, മാത്രമല്ല മറ്റ് രോഗങ്ങളുമായി കോളജിലെ അനുബന്ധ സ്ഥാപനങ്ങളിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം എംആർഐ സ്കാനിങ് നടത്താൻ ഊഴം കാത്ത് അവശരും കിടപ്പിലായവരുമായ ഒട്ടേറെ രോഗികൾ സ്കാനിംഗിനായി ആശ്രയിച്ചിരുന്ന യന്ത്രമാണ് കേടായത്.
യന്ത്രം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട നിർമ്മാതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. യന്ത്രം തകരാറിലായതിനാൽ അത്യാഹിത വിഭാഗം സ്ഥിതി ചെയ്യുന്ന പി.എം.എസ്.എസ്.വൈ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എംആർഐ യൂണിറ്റിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
സൂപ്പർ സ്പെഷ്യാലിറ്റിയിൽ നിന്ന് തീയതികൾ ലഭിച്ച് ഊഴം കാത്ത് രോഗികളുടെ വരവ്, അത്യാഹിത കേസുകൾ, ആശുപത്രിയിലെ മറ്റ് ഡിപ്പാർട്ട്മെൻ്റുകളിൽ നിന്ന് എത്തുന്ന രോഗികൾ എന്നിവയാൽ പ്രവർത്തനക്ഷമമായ മെഷീനിൽ ലോഡ് കൂടുതലാണ്. ഇതും പണിമുടക്കിയാൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നും രോഗികളെ കൊണ്ടുപോകാൻ ആംബുലൻസുകളെ ആശ്രയിക്കേണ്ടിവരുമെന്നും സാധാരണക്കാർക്ക് താങ്ങാനാകാത്ത സാമ്പത്തിക ചെലവ് വഹിക്കേണ്ടിവരുമെന്നും ഉറപ്പാണ്.
ആശുപത്രിയുടെ പ്രവർത്തനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ രൂപീകരിച്ച ആശുപത്രി വികസന സമിതി വേണ്ടത്ര ജാഗ്രത കാട്ടാത്തതിൽ പ്രതിഷേധം ശക്തമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.