കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ കുറുവാ കവർച്ച സംഘം എത്തിയതായി സംശയം. സ്പെഷൽ ബ്രാഞ്ച് കോഴിക്കോട് ഡിസിപിക്ക് റിപ്പോർട്ട് നൽകി. പോലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് കുറുവാ സംഘം എന്ന് സംശയിക്കുന്ന കവര്‍ച്ചാസംഘം എത്തിയതായാണ് സ്പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചത്. തമിഴ്നാട്ടില്‍ നിന്ന് കൂട്ടത്തോടെ കോഴിക്കോട് കല്ലായി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ സംഘത്തെയാണ് പോലീസ് സംശയിക്കുന്നത്.
ഇതോടെ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ കോഴിക്കോട് ഡിസിപിക്ക് റിപ്പോർട്ട് കൈമാറി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാത്രികാല പട്രോളിങ് ശക്തമാക്കാനാണ് നിർദേശം. ഇത്തരം സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കും.
വീണ്ടും മഴ തുടങ്ങിയ സാഹചര്യം മുതലെടുത്ത് മോഷണം നടത്താനാണ് പദ്ധതിയെന്ന് സംശയിക്കുന്നു. എന്നാൽ ആശങ്കയ്ക്കോ പരിഭ്രാന്തിക്കോ യാതൊരു കാരണമില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.