കോഴിക്കോട്: മാവൂരില്‍ റയോണ്‍സ് ബിര്‍ള കന്പനിക്ക് നല്കിയ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ഭൂരഹിത ഭവന-രഹിത ജനസമിതി കണ്വൻഷൻ ആവശ്യപ്പെട്ടു. പാട്ടകാലാവധി കഴിഞ്ഞ സര്‍ക്കാരിന്റെ മുഴുവൻ ഭൂമികളും തിരിച്ചുപിടിച്ച് മിച്ചഭൂമി സംവിധാനം ഉടൻ നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാനത്തെ ഭൂരഹിതര്‍ തയ്യാറാകുമെന്നും കണ്വൻഷൻ മുന്നറിയിപ്പ് നല്കി.
14 ജില്ലകളിലും കണ്‍വൻഷനുകള്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ വിളിച്ചുചേര്‍ക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പി.കെ. അനില്‍കുമാര്‍ അധ്യക്ഷനായി.
സംഘടനാ പ്രസിഡന്റ് രാമദാസ് വേങ്ങേരി കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. കെ.ദീപ, എ.കെ. ചന്ദം നെന്മറ, കെ. നൗഷാദ്, ദേവകി എടവണ്ണപ്പാറ, എസ്. ഷീബ, ടി.പി. മിനി, മുരുകേശ്വരി കല്ലായി, രാധാകൃഷ്ണൻ വാഴക്കാട് എന്നിവര്‍ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.