മാവൂർ .ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി. പി.ടി.എ റഹീം എം എൽ എ ഉൽഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ എം.പി വിച്ചാവ അധ്യക്ഷത വഹിച്ചു.ഇസ്സ ഗ്രൂപ്പ് ചെയർമാൻ ഇസ്സ മുഹമ്മദ് കുട്ടി,
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, ജവഹര്‍ മുഖ്യ രക്ഷാധികാരി കെ ടി അഹമ്മദ് കുട്ടി, സലാമുട്ടി കുതിരാടം, ജാബിർ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ എംപി കരീം, കെ ഉണ്ണികൃഷ്ണൻ, മൈമൂന കടുക്കാഞ്ചേരി, രജിത എൻ, ഗീതാമണി , ബ്ലോക്ക് പഞ്ചായത്തംഗം രജിത സത്യൻ ,ജവഹർ ക്ലബ്ബ് പ്രസിഡണ്ട് പി എം ഹമീദ് എന്നിവർ പ്രസംഗിച്ചു.അഡ്വ: ഷമീം പക്സാൻ സ്വാഗതവും കെ ടി ഷമീർ ബാബു നന്ദിയും പറഞ്ഞു. ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലക്കി സോക്കർ കോട്ടപ്പുറം കെ .ആർ.എസ് കോഴിക്കോടിനെ പരാചയപ്പെടുത്തി.ഇന്നത്തെ മത്സരത്തിൽ ആതിഥേയരായ ജവഹർ മാവൂർ ടൗൺ ടീം അരീക്കോടിനെ നേരിടും. മത്സരം രാത്രി 8 മണിക്ക്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.