ഡൽഹി വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിന് തൊട്ടുമുൻപ് ഇൻഡിഗോ വിമാനത്തിന്റെ എൻജിന് തീപിടിച്ചു. ബെംഗളൂരുവിലേക്ക് വെള്ളിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന 6E 2131 വിമാനത്തിന്റെ എൻജിനുകളിലൊന്നിലാണ് തീ കണ്ടത്. ടേക്ക് ഓഫ് ഒഴിവാക്കി ഉടൻ വിമാനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാൽ അപകടമൊഴിവായി.സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. ഡിജിസിഎയോട് സംഭവത്തിൽ പരിശോധന നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. ഡിജിസിഎ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർ നടപടി പ്രഖ്യാപിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.