വണ്ണം കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരോഗ്യകരമായ ഭക്ഷണം കഴിച്ച് തന്നെ വണ്ണം കുറയ്ക്കാനാകും. വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. ഭാരം കുറയ്ക്കാൻ ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബും ഉള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.
ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയതും ഉയർന്ന പ്രോട്ടീനും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണമാണ് ചിയ വിത്തുകൾ. വിശപ്പ് കുറയ്ക്കാൻ ചിയ വിത്തുകൾ കഴിക്കുന്നത് ഗുണം ചെയ്യും. ഇവ രാത്രി മുഴുവൻ വെള്ളത്തിലിട്ട് വച്ച ശേഷം വെറും വയറ്റിൽ രാവിലെ കുടിക്കുക. ദിവസവും പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇത് നിങ്ങൾക്ക് ആവശ്യമായ പ്രോട്ടീൻ നൽകും. വേവിച്ച മുട്ടയോ ഓംലെറ്റോ ആയി പ്രഭാതഭക്ഷണത്തിൽ മുട്ട കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും
ആരോഗ്യകരവുമായ ലോ-കാർബ്, ഉയർന്ന പ്രോട്ടീൻ നിറഞ്ഞ ഭക്ഷണമാണ് തെെര്. കലോറി കുറഞ്ഞ ഭക്ഷണമാണ് തൈര്. ഇത് നിങ്ങളുടെ കുടലിനെ നല്ല നിലയിൽ നിലനിർത്താനും വയറ്റിലെ പ്രശ്നങ്ങൾ തടയാനും സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.