കൂളിമാട് ഗ്രാമം ഇപ്പോൾ K 5 സ്ട്രീറ്റ് ആണ്. കെ ഫൈവ് സ്ട്രീറ്റ് എന്നാണ് ഇവിടത്തെ വ്യാപാരികൾ അങ്ങാടിക്ക് നൽകിയിരിക്കുന്ന പേര്. നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന പാലം യാഥാർഥ്യമാകുന്നതോടെ അഞ്ച് റോഡുകളുടെ സംഗമസ്ഥാനമായി കൂളിമാട് അങ്ങാടി മാറും. കൂളിമാട് – മാവൂർ റോഡ്, കൂളിമാട് – എരഞ്ഞിമാവ് റോഡ്, കൂളിമാട് – കളംതോട് റോഡ്, കൂളിമാട് – മുക്കം റോഡ്, കൂളിമാട് – എടവണ്ണ പാറ റോഡ് എന്നിവ സംഗമിക്കും. ഇതോടെ അങ്ങാടിയുടെ മുഖച്ഛായ തന്നെ മാറും.
ഈ മാസം 31ന് നടക്കുന്ന പുതിയ പാലം ഉദ്ഘാടന ചടങ്ങ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികളും നാട്ടുകാരും. കൂളിമാട് പാലം യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ വിവിധയിടങ്ങളിൽനിന്ന് പ്രമുഖ ആശുപത്രികളിലേക്ക് എത്താൻ എളുപ്പമാകും.
പാലത്തിന് മുകളിൽ 30 വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. വിളക്കുകൾ സ്ഥാപിക്കാത്തതിനെതിരെ ജനങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു. ചാലിയാർ പുഴയിലെ കൂളിമാട് ചാത്തമംഗലം പഞ്ചായത്തിനെയും മലപ്പുറം ജില്ലയിലെ മപ്പറം വില്ലേജിനെയും ബന്ധിപ്പിച്ചാണ് പാലം യാഥാർഥ്യമാകുന്നത്. ചാലിയാർ ഇരുവഴിഞ്ഞിപുഴയുടെ സംഗമസ്ഥാനത്താണ് പാലം. കൗതുകത്തോടെ പുതിയ പാലം കാണാൻ ഇരുകരകളിൽ നിന്നുമായി നിരവധി പേരാണ് എത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.