മാവൂർ : മാവൂരിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കം. കെ. എം. ജി. മാവൂർ സംഘടിപ്പിക്കുന്ന SFA അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മൽസരം എപ്രിൽ 15 മുതൽ മെയ് 16 വരെ കൽപ്പള്ളി ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. 32 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
‘ഹർഷം 24’ എന്ന പേരിൽ ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം ടൂർണ്ണമെൻ്റിൻ്റെ സീസൺ ടിക്കറ്റ് വിതരണ ഉൽഘാടനം മാവൂർ പഞ്ചായത്ത് ഓഫീസ് പരിസരത്തു വെച്ചു നടന്നു. മാവൂർ പോലീസ് സബ് ഇൻസ്പെക്ടർ മുരളീധരൻ സീസൺ ടിക്കറ്റ് ഡോക്ടർ നാസറിന് നൽകി ഉൽഘാടനം ചെയ്തു. ഫുട്ബോൾ പ്രേമികൾ അടക്കം വിവിധ രാഷ്ട്രി സാമൂഹിക രംഗത്തേ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഷെമീർ വാഫി അദ്യക്ഷത വഹിച്ചു. നൗഷാദ് പി ‘എം സ്വഗതവും ജിനു ടി. നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.