കോഴിക്കോട് : മുക്കം നഗരസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ കൈയാംകളിയില്‍ ഏഴു പേർക്കെതിരെ കേസെടുത്തു. ചെയർമാൻ പി.ടി.ബാബു ഉൾപ്പെടെ ഭരണപക്ഷത്തെ മൂന്നുപേർക്കും പ്രതിപക്ഷത്തെ നാലു കൗൺസിലർമാർക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. ഭരണപക്ഷത്തെ ചെയര്മാൻ പിടി. ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാൻ വി.കുഞ്ഞൻ, കൗണ്‍സിലര്‍ നൗഫല്‍ മല്ലശ്ശേരി എന്നിവര്‍ക്കും പ്രതിപക്ഷത്തെ വേണു കല്ലുരുട്ടി, ഗഫൂര്‍ കല്ലുരുട്ടി, എം.കെയാസര്, അബു മുണ്ടുപാറ എന്നിവര്‍ക്കുമെതിരെയാണ് 341,323 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കൗൺസിൽ ഹാളിൽ കൗൺസിലർമാർ ഏറ്റുമുട്ടിയത്. വിദേശത്തു പോയ ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ എല്‍. ഡി.എഫിലെ അനിതകുമാരിയുടെ അവധി അപേക്ഷയെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. നഗരസഭ ചെയര്മാൻ ഉള്‍പ്പെടെ ഭരണപക്ഷത്തെ ഒൻപതും പ്രതിപക്ഷത്തെ ഏഴും കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.