താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കർണാടക ട്രാൻസ്‌പോർട്ട് ബസ് അപകടത്തിൽപ്പെട്ടു. ചുരത്തിന്റെ സംരക്ഷണഭിത്തി തകർത്ത് ബസ് മുന്നോട്ട് നീങ്ങി. ഇന്ന് രാവിലെ ചുരം ഏഴാം വളവിലായിരുന്നു അപകടം. മുൻചക്രങ്ങൾ സുരക്ഷാ ഭിത്തിയിൽ കുടുങ്ങിയതിനാൽ മാത്രമാണ് ബസ് താഴേക്ക് വീഴാതിരുന്നത്.
താമരശ്ശേരി ചുരത്തിലെ ഏഴാം വളവിൽ കർണാടക ഐരാവത് വോൾവോ ബസ് റോഡ് മുറിച്ചുകടക്കുന്നതിനിടെ മുൻചക്രം സുരക്ഷാ ഭിത്തി കടന്ന് പകുതി ഭാഗത്തോളം കൊക്കയിലേക്ക് തൂങ്ങിയ നിലയിലായിരുന്നു നിന്നത്. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ 4.50നായിരുന്നു അപകടം. തുടർന്ന് ചുരത്തിലൂടെയുള്ള വാഹനഗതാഗതം വൺവേയാക്കി. വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.