പരീക്ഷാര്‍ഥിയുടെ ചിത്രത്തിന് പകരം ഹാള്‍ടിക്കറ്റില്‍ സണ്ണിലിയോണിന്റെ ചിത്രം അച്ചടിച്ച് പുലിവാല് പിടിച്ച് കര്‍ണാടക വിദ്യാഭ്യാസവകുപ്പ്. നവംബര്‍ ആറിന് നടന്ന കര്‍ണാടക ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (KARTET) ഹാള്‍ ടിക്കറ്റിലാണ് പരീക്ഷാര്‍ഥിയുടെ ഫോട്ടോ മാറിപ്പോയത്. ഹാള്‍ടിക്കറ്റിന്റെ സ്ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
കര്‍ണാടക രുദ്രപ്പ കോളേജില്‍ പരീക്ഷയ്ക്കെത്തിയ പരീക്ഷാര്‍ഥിയുടെ ഫോട്ടോയാണ് മാറിപ്പോയത്. ഇത് ശ്രദ്ധയില്‍പെട്ട പ്രിന്‍സിപ്പല്‍ സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനിടെ അപ്ലോഡ് ചെയ്ത ചിത്രം മാറിപ്പോയതാകാം എന്നാല്‍ ഓണ്‍ലൈന്‍ അപേക്ഷ താനല്ല പൂരിപ്പിച്ചതെന്നും മറ്റൊരാളെ ഏല്പിക്കുകയാണ് ചെയ്തെന്നുമാണ് പരീക്ഷാര്‍ഥി പറയുന്നത് . എന്നാൽ വിവരങ്ങളോ ഫോട്ടോയോ മാറിയിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം പരീക്ഷാര്ഥിക്കാണ്. എങ്കിലും ചത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.