കാശാവ് എന്നും ഈ കുറ്റിച്ചെടിയ്ക്ക് വിളിപ്പേരുണ്ട്. നേരത്തെ കുന്ദമംഗലം പഞ്ചായത്തിലെ കുന്നിൻ പ്രദേശങ്ങളില്‍ ധാരാളമായി കായാമ്ബു ഉണ്ടായിരുന്നു. മണ്ണൊലിപ്പ് തടയാൻ മലമുകളില്‍ വേലികളായിട്ടായിരുന്നു പണ്ടുള്ളവർ നട്ടുവളർത്തിയിരുന്നത്. ഇപ്പോള്‍ കുന്ദമംഗലത്ത് അപൂർവമായെ ഈ ചെടിയുള്ളു.
വർഷത്തില്‍ ഒരുതവണ മാത്രമാണ് പൂക്കുന്നത്. നിറയെ പൂവിരിയാൻ പത്ത് വർഷമെങ്കിലും പ്രായമാവണം. 50 വർഷം പഴക്കമുള്ള ചെടികള്‍ക്ക് വരെ പതിനഞ്ചടിയില്‍ കൂടുതല്‍ ഉയരമുണ്ടാവില്ല. കടും നീല നിറമുള്ള പൂവിന് മൂന്നോ നാലോ ദിവസമെ ആയുസുള്ളു.
പൂ കൊഴിഞ്ഞാല്‍ കുലയായി കായകള്‍ നിറയും. ചെറുപക്ഷികള്‍ക്ക് ഏറെ പ്രിയമാണ് കായാമ്ബൂവിന്റെ പഴങ്ങള്‍. നല്ല ഉറപ്പുള്ള ശാഖകളായതിനാല്‍ കാശാവിൻ കമ്ബുകള്‍ കത്തികളുടെ പിടിയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. കന്നു പൂട്ടുന്നവരുടെ വടിക്കും ചെണ്ടക്കോലിനും കാശാവ് കമ്ബ് ഉപയോഗിച്ചിരുന്നു.
മണ്ണെടുപ്പിന് വൻതോതില്‍ കുന്നുകള്‍ ഇടിച്ചു നിരത്തിയതോടെയാണ് കാശാവിൻ കാടുകളുടെ നിലനില്പ് ഭീഷണിയിലായത്. കാശാവ് ഔഷധ സസ്യം കൂടിയാണ്. വേര്, ഇല, കായ്കള്‍ എന്നിവയാണ് ഔഷധങ്ങളില്‍ ഉപയോഗിക്കുന്നത്. ദീർഘ വൃത്താകൃതിയിലുള്ള ഇലകള്‍ക്ക് കട്ടി കൂടുതലാണ്.
ഇലകള്‍ക്ക് നേർത്ത മധുരവുമുണ്ട്. സംസ്കൃതത്തില്‍ നീലാഞ്ജനി എന്നാണ് പേര്. കേരളത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവയിനം ചെടിയാണ്. പുതുതലമുറയ്ക്ക് അന്യം നിന്നുപോകുന്ന കാഴ്ചയും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.