കോഴിക്കോട് : വിസ്തൃതി കൂടിയ പരിധികളുള്ള വടകര, കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി, പേരാമ്പ്ര എന്നീ പോലീസ് സ്റ്റേഷനുകൾ വിഭജിച്ച് ആയഞ്ചേരി, ചേമഞ്ചേരി, നടുവണ്ണൂര്‍, അടിവാരം പോലീസ് സ്റ്റേഷനുകൾ അനുവദിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
തുറമുഖ, ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പോലീസ് സംവിധാനത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ സേനയാണ് കേരള പോലീസെന്നും കുറ്റകൃത്യാന്വേഷണ രംഗത്ത് കേരളത്തിലെ പോലീസ് മികവ് തെളിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് വി.യൂസഫ് അധ്യക്ഷനായി.
അഡീഷനല്‍ എസ്.പി. പി.എം. പ്രദീപ്, ഡി.വൈ.എസ്.പിമാരായ വി.വി. ലതീഷ്, എം.സി. കുഞ്ഞിമോയിന്‍ കുട്ടി, പി. പ്രമോദ്, കെപി.ഒ.എ. സംസ്ഥാന ജോ. സെക്രട്ടറിമാരായ പി.പി. മഹേഷ്, പി. രമേശന്, വൈസ് പ്രസിഡന്റ് പ്രേംജി കെ. നായര്‍, കേരളാ പോലീസ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പി. അഭിജിത്ത്, കെ.പി.ഒ.എ. സിറ്റി ജില്ലാ പ്രസിഡണ്ട് സി. ഷൈജു എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി. ശ്രീജിത്ത് സ്വാഗതവും ജോ.കണ്‍വീനര്‍ എസ്.ആര്. സൂരജ് നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി എ. വിജയന് പ്രവര്‍ത്തന റിപ്പോര്‍ടും ട്രഷറര്‍ വി.പി. ശിവദാസന്‍ വരവ് ചെലവ് കണക്കും ജോ. സെക്രട്ടറി പി. രാജീവന് പ്രമേയങ്ങളും അവതരിപ്പിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.