സ്വർണ്ണ കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന വലതുപക്ഷ മാധ്യമ കൂട്ടുകെട്ടിനെ തുറന്ന് കാണിക്കാനും, കേരളത്തിന്റെ മുഖ്യമന്ത്രിയേയും ഇടതുപക്ഷ ഭരണത്തെയും അട്ടിമറിക്കാനുള്ള കലാപ ആസൂത്രിത ശ്രമങ്ങൾക്കുമെതിരെ, ഡിവൈഎഫ്ഐ മലയമ്മ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന പ്രതിരോധം
ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ മിദ്ലാജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് സബിൻ അധ്യക്ഷത വഹിച്ചു.
മുൻ ബ്ലോക്ക് പ്രസിഡണ്ട് ഷിജുലാൽ,സിപിഎം മലയമ്മ ലോക്കൽ സെക്രട്ടറി കെ.എം സാമി എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി മനോജ് സ്വാഗതവും ട്രഷറർ ജംഷാദ് നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.