മുക്കം: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവമ്പാടി സ്വദേശി ബഷീറിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളെ കോടതി റിമാൻഡ് ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇടുക്കി പീരുമേട് സ്വദേശി അജയ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാൾ റിമാൻഡിലാണ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോക്സോ കേസിലും ഓമശ്ശേരി വേനപ്പാറയിലെ ബൈക്ക് മോഷണക്കേസിലും അജയിയെ റിമാൻഡ് ചെയ്തു.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ അജയ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. വേനപ്പാറയിൽ നിന്ന് പ്രതികൾ മോഷ്ടിച്ച ബൈക്ക് കഴിഞ്ഞദിവസം നോർത്ത് കാരശ്ശേരി നീരിലാക്കല് പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരെ കളമശേരി, പീരുമേട്, ചേവായൂർ, താമരശ്ശേരി, തിരുവമ്പാടി, മുക്കം പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










