മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡായ മാട്ടുമുറിയില്‍ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെ അവസാനിച്ചപ്പോള്‍ മത്സര രംഗത്ത് ഒൻപതുപേർ.
യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി, എസ്ഡിപിഐ സ്ഥാനാർഥികള്‍ക്കു പുറമേ അഞ്ച് സ്വതന്ത്രരും മത്സര രംഗത്തുണ്ട്.
ഇതില്‍ മൂന്നുപേർ അപരൻമാരാണ്. രണ്ടു പേർ യുഡിഎഫ് സ്ഥാനാർഥി യു.പി. മമ്മദിന്റെ പേരിനോടു സാമ്യമുള്ളവരും ഒരാള്‍ ഇടതു സ്ഥാനാർത്ഥി കബീർ കണിയാത്തിന്റെ പേരിനോട് സാമ്യമുള്ളയാളുമാണ്. ഇടതു സ്ഥാനാർഥി കബീർ കക്കാടൻകുന്ന് എന്ന കബീർ കണിയാത്ത്, യുഡിഎഫ് സ്ഥാനാർഥി ഉച്ചക്കാവില്‍ പുളിക്കല്‍ മമ്മദ് എന്ന യു.പി. മമ്മദ്,
ബിജെപി സ്ഥാനാർഥി അഭിഷേക്, എസ്ഡിപിഐ സ്ഥാനാർഥി സുബൈർ പൊയില്‍ക്കര എന്നിവർക്ക് പുറമേ ഇടതു ഡമ്മി സ്ഥാനാർഥി ജുനൈദ് തെക്കേപ്പാട്ട്, യുഡിഎഫ് ഡമ്മി സ്ഥാനാർഥി നജീബ് ചാലിക്കുളത്തില്‍ എന്നിവരും സ്വതന്ത്രരായ അബ്ദുള്‍ കബീർ മുസ്ലിയാരകത്ത്, മമ്മദ് കുറുവൻകടവത്ത്, മമ്മദ് പേരായി എന്നിവരുമാണ് മത്സര രംഗത്തുള്ളത്.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഈ മാസം 15 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.