മുക്കം: പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളെയും ലൈസൻസ് എടുപ്പിക്കാൻ പദ്ധതിയുമായി കൊടിയത്തൂർ പഞ്ചായത്ത്.
ഇത് സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി തുടങ്ങിയ സംഘടനകള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ കത്ത് അയച്ചു.
പഞ്ചായത്ത് പരിധിയില്‍ ആയിരത്തില്‍പരം വ്യാപാര – വ്യവസായ സ്ഥാപനങ്ങള്‍ ഉണ്ടന്നാണ് കണക്ക്. ഇതില്‍ 400ല്‍ പരം സ്ഥാപനങ്ങള്‍ മാത്രമാണ് നിയമപരമായി ലൈസൻസ് എടുത്തു പ്രവർത്തിക്കുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നടപടി.
ജൂലൈ ഒന്ന് മുതല്‍ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകള്‍ക്ക് പിഴ ചുമത്തുമെന്നും നിയമപരമായി ലൈസൻസ് എടുക്കുന്നതുവരെ സ്ഥാപനം അടച്ച് പൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, ഹെല്‍ത്ത് ഇൻസ്പെക്ടർ റിനില്‍ എന്നിവർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.