കൊടുവള്ളി വാവാടിൽ റോഡ് മുറിച്ചു കടുക്കുമ്പോൾ കാറിടിച്ച സ്ത്രീകളിൽ ഒരാൾ മരണപ്പെട്ടു, കണ്ണിപുറായിൽ മറിയ(64)മരണപ്പെട്ടത്. മൂന്ന് സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നാല് പേരെയും കാർ ഇടിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി 8.45 ഓടെ വാവാട് സിവില്‍ സപ്ലൈസ് ഗോഡൗണിന് സമീപത്ത് കനത്ത മഴയ്ക്കിടെയായിരുന്നു അപകടം. സമീപത്ത് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സ്ത്രീകള്‍. റോഡ് മുറിച്ചു കടക്കുമ്ബോള്‍ കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
വാവാട് സ്വദേശികൾ തന്നെയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ മരിച്ച മറിയയുടെ സഹോദരി വാവാട് കണ്ണിപ്പുറായില്‍ സുഹറ, കുളങ്ങരകണ്ടിയില്‍ മറിയം, പുല്‍ക്കുഴിയില്‍ ആമിന, കുളങ്ങരകണ്ടിയില്‍ സുഹറയുടെ മകന്റെ ഭാര്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.