മാവൂർ: മണാശ്ശേരി കൂളിമാട് റോഡിന്റെ കൂളിമാട് വയൽ ഭാഗം വീതികൂട്ടി നവീകരിക്കുന്നതിനുള്ള പ്രവർത്തി ടെൻഡർ ചെയ്തതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ഈ റോഡിൻ്റെ പുൽപറമ്പ് മുതൽ കൂളിമാട് വയൽ വരെയുള്ള ഭാഗത്ത് നേരത്തെ നവീകരണം പൂർത്തീകരിച്ചിരുന്നു. എന്നാൽ കൂളിമാട് വയൽ ഭാഗം സ്ഥലം ഏറ്റെടുത്ത് കൂടുതൽ വീതിയിൽ നന്നാക്കേണ്ടതുണ്ടെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്നാണ് പ്രസ്തുത ഭാഗം നവീകരിക്കാൻ പ്രത്യേക ഭരണാനുമതി ലഭ്യമാക്കിയത്. ഇവിടെ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടി വന്നതാണ് പ്രവർത്തി ടെൻഡർ ചെയ്യുന്നത് വൈകുന്നതിനിടയാക്കിയത്.
കരാറുകാർക്ക് ഈ മാസം 27 വരെ ടെൻഡറിൽ പങ്കെടുക്കാവുന്നതാണ്. ജൂലൈ 29നാണ് ടെൻഡർ തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. 4 കോടി രൂപ ചെലവിൽ നവീകരിക്കുന്നതിന് തീരുമാനിച്ച ഈ റോഡിൻ്റെ പ്രവർത്തി ആരംഭിക്കുന്നതിന് നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.