രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 26,115 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 383 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 3,01,989 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്.186 ദിവസത്തിനിടയിലെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം 34,167 പേർ രോഗമുക്തി നേടി. തുടർച്ചയായ ഇരുപത്തിമൂന്നാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയായി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കഴിഞ്ഞ ദിവസം 68 ലക്ഷത്തിന് മുകളിൽ വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 82 കോടി 65 ലക്ഷം കവിഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.