ന്യൂഡൽഹി: രോഗവ്യാപനം കുറഞ്ഞെങ്കിലും കൊവിഡിന്റെ മൂന്നാം തരംഗത്തിൽ രാജ്യത്ത് മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 871 കൊവിഡ് മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്. മൂന്നാം തരംഗത്തിൽ മരണസംഖ്യ 650 കവിഞ്ഞു.
ആദ്യ രണ്ട് തരംഗങ്ങൾക്ക് സമാനമായി, രോഗത്തിന്റെ വ്യാപനം കുറയുന്നതിനനുസരിച്ച് മരണനിരക്ക് ഉയരുകയാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,35,530 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13.39 ശതമാനമായി കുറഞ്ഞു.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതായും വിദഗ്ധർ പറയുന്നുണ്ട് . 16 സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറഞ്ഞുവെന്നാണ് അവർ പറയുന്നത്. ഫെബ്രുവരി ആദ്യവാരത്തോടെ രാജ്യത്ത് രോഗവ്യാപനം ഇനിയും കുറയുമെന്നാണ് വിദഗ്ധർ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.