ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് കാട്ടുതീ പോലെ പടരുകയാണ്. കഴിഞ്ഞ ദിവസം 40 ഹൗസ് സർജന്മാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരുടെ കുറവ് നികത്താത്തതിനാൽ പലരും കൊവിഡ് ലക്ഷണങ്ങളോടെ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. രോഗം സ്ഥിരീകരിച്ച് ക്വാറന്റൈനിൽ പോയാൽ പകരം വയ്ക്കാൻ ആരുമില്ല എന്നതും പ്രശ്നം രൂക്ഷമാക്കുന്നു.
മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നൂറിലധികംപേര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങളുണ്ടെങ്കിലും ടെസ്റ്റ് നടത്തിയിട്ടില്ല. ക്‌ളാസുകള്‍ നിര്‍ത്താത്തതിനാല്‍ എക്‌സാം, പോസ്റ്റിങ് തുടങ്ങിയവ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ആരും ടെസ്റ്റ് നടത്താത്തത്. ക്‌ളാസ് നിര്‍ത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നുമായില്ലെന്നും ഹോസ്റ്റലുകളില്‍ കോവിഡ് വ്യാപകമായി കൂടുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വെള്ളിയാഴ്ച 62 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് പോസിറ്റീവായതോടെ ഡോക്ടര്‍മാരടക്കം 250 ഓളം ആരോഗ്യപ്രവര്‍ത്തര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം എം.സി.എച്ചില്‍ കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.