ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം ഇന്ത്യയിൽ 87,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. എൻഡിടിവിയുടെ കണക്കനുസരിച്ച് ഇതിൽ 46 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.
ആദ്യ ഡോസ് എടുത്ത ശേഷം കേരളത്തിലെ 80,000 പേർക്ക് കോവിഡ് പോസിറ്റീവ് ആയി. രണ്ട് ഡോസുകൾ എടുത്ത ശേഷം 40, 000 പേർക്കും രോഗം പിടിപെട്ടു. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ നില്ക്കുന്നതില് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി.
100 ശതമാനം വാക്സിനേഷന് നടന്ന വയനാട്ടിലടക്കം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 21,247 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 179 കോവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയുണ്ടായി. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.