കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്കിലെ 12.67 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് വീട് പണിക്കും കടം വീട്ടാനുമാണ് ഉപയോഗിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിക്ക് പണം ഉപയോഗിച്ചെന്നും എസിപി പറഞ്ഞു. അതേസമയം പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഒത്തുകളി ആരോപിച്ച് ബിജെപി ജില്ലാ പ്രസിഡന്‍റ് വി കെ സജീവൻ രംഗത്തെത്തി. കേസിലെ ക്രൈംബ്രഞ്ച് അന്വേഷണം പ്രതികളെ സംരക്ഷിക്കുകയാണ്. കേസിൽ സിബിഐ അന്വേഷണം ആവശ്യമാണ്. ഇതിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






