വഖഫ് സംരക്ഷണമെന്ന പേരിൽ കോഴിക്കോട് റാലി നടത്തിയ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസ്സം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വെള്ളയിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടിയിൽ പ്രതിഷേധിച്ചാണ് ലീഗ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്ന് വാഹനങ്ങളിൽ നിരവധി പ്രവർത്തകരെയാണ് മുസ്ലിം ലീഗ് കോഴിക്കോടേക്ക് എത്തിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.