കോഴിക്കോട്: പൊള്ളുന്ന വേനലില്‍ കിളികള്‍ക്ക് ദാഹജലം ഒരുക്കി ജില്ലാ ഭരണകൂടം. വേനലില്‍ കിളികള്‍ക്കും വെള്ളവും ഭക്ഷണവും ഒരുക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ “കിളികളും കൂളാവട്ടെ’ കാമ്ബയിന് തുടക്കമായി. സിവില്‍ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ തണ്ണീർ കുടങ്ങളില്‍ വെള്ളവും തീറ്റയും നിറച്ച് ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിംഗ് കാമ്ബയിൻ ഉദ്ഘാടനം ചെയ്തു.
20 ദിവസം നീണ്ടുനില്‍ക്കുന്നതാണ് കാമ്ബയിൻ. വീടുകളിലും പരിസര പ്രദേശങ്ങളിലും കിളികള്‍ക്കായി മനോഹരമായി അലങ്കരിച്ച പാത്രങ്ങളില്‍ വെള്ളവും തീറ്റയും ഒരുക്കി ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതാണ് ചലഞ്ച്.
കളക്ടറുടെ സോഷ്യല്‍ മീഡിയ പേജില്‍ കൊടുക്കുന്ന ലിങ്ക് ഉപയോഗിച്ചോ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ നിങ്ങളുടെ ഫോട്ടോയും പേരും ചേർത്ത് പോസ്റ്റ് ചെയ്യാവുന്നതാണ്. ദിവസേന തെരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങള്‍, കോഴിക്കോട് കളക്ടറുടെ സാമൂഹ്യ മാധ്യമ പേജുകളിലൂടെ പ്രസിദ്ധീകരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.