കോഴിക്കോട് ജില്ലാ ഇൻഫര്‍മേഷൻ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സർക്കാർ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിന് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഡിജിറ്റൽ എസ്എൽആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സൗകര്യമുള്ള ക്യാമറകളുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. പിആർഡിയിലോ പ്രസ് ഏജൻസികളിലോ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്ക് മുൻഗണന. അപേക്ഷകർ കുറ്റാരോപിതരോ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരോ ആകരുത്. ഏൽപ്പിച്ച ജോലിയുടെ അടിസ്ഥാനത്തിലാണ് പ്രതിഫലം. 2024 മാർച്ച് 31 വരെയാണ് പാനലിന്റെ കാലാവധി.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, 673020 എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. ക്യാമറയെക്കുറിച്ചുള്ള വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കണം. അപേക്ഷകൾ ആഗസ്റ്റ് 8 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് :0495-2370225
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.