കോഴിക്കോട്: എൻ.ജി.ഒ ക്വാര്‍ട്ടേഴ്സ് ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് വിഷയത്തില്‍ അധ്യാപക നിയമനത്തിനുള്ള അഭിമുഖം മാര്‍ച്ച് 31ന് ഉച്ചക്ക് 12ന് സ്കൂളില്‍ നടക്കും.
പയമ്ബ്ര: ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ യു.പി.എസ്.ടി, എച്ച്. എസ്.എ ഇംഗ്ലീഷ്, എച്ച്.എസ്.എ നാചുറല്‍ സയൻസ്, എച്ച്.എസ്.എ അറബിക് എച്ച്.എസ്.എ സംസ്കൃതം ഒഴിവുകളുണ്ട്. ഇന്റര്‍വ്യൂ മേയ് 30 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ സ്കൂള്‍ ഓഫിസില്‍ നടക്കും. ഫോണ്‍: 9645922189.
കോഴിക്കോട്: വെള്ളയില്‍ ഗവ. ഫിഷറീസ് യു.പി സ്കൂളില്‍ എല്‍.പി.എസ്.ടി നിയമന അഭിമുഖം മേയ് 31ന് രാവിലെ 11ന് സ്കൂള്‍ ഓഫിസില്‍ നടക്കും.
കോഴിക്കോട്: കൊളത്തറ കാലിക്കറ്റ് ഓര്‍ഫനേജ് എ.എല്‍.പി സ്കൂളില്‍ എല്‍.പി.എസ്.ടി, എച്ച്.ടി.വി ഒഴിവിലേക്കുള്ള അഭിമുഖം മേയ് 30ന് രാവിലെ 10.30ന് സ്കൂളില്‍ നടക്കും.
മാവൂര്‍: ചെറൂപ്പ മണക്കാട് ഗവ. യു.പി സ്കൂളില്‍ യു.പി.എസ്.ടി ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം മേയ് 30ന് രാവിലെ 10.30ന് നടക്കും. യോഗ്യത സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണമെന്ന് ഹെഡ്മാസ്റ്റര് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.