കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ മാളിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികള്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ സ്വദേശിയും വര്‍ഷങ്ങളായി മലപ്പുറം പറമ്ബില്‍പീടിക ഭാഗങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന കെ.പി. നവാസ്(45), കണ്ണൂര്‍ മാടായി സ്വദേശി ബാബു എന്ന ഷാജിദ് ആരീപ്പറമ്ബില് (43), ആലപ്പുഴ ചുങ്കംവാര്‍ഡില്‍ കരുമാടിപ്പറമ്ബ് കെ.എന്‍ സുഭാഷ്കുമാര്‍(34), തിരുവനന്തപുരം വെള്ളനാട്സ്വദേശി ജിജോ ലാസര്‍(29) എന്നിവരാണ് പാലക്കാട് കൊളപ്പുള്ളിയിലെ ആഡംബര ഹോട്ടലില്‍നിന്നും പിടിയിലായത്.
മറ്റൊരു പ്രതിയായ കണ്ണൂര്‍ പിലാത്തറ സ്വദേശി ഇഖ്ബാലിനെ സംഭവദിവസം തന്നെ അറസ്റ്റ്ചെയ്തിരുന്നു. കഴിഞ്ഞമാസം പതിനാറാം തീയതിയാണ് കേസിനാസ്പദമായ സംഭവം. സംശയംതോന്നി യഥാര്‍ത്ഥ പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവരുടെ ആക്രമണത്തില്‍ പയ്യോളി സ്വദേശിയായ പരാതിക്കാരന് കൊയിലാണ്ടി ഇരിങ്ങത്തില് റാഷിദിന് പരിക്കേറ്റത്. പ്രതികളില്‍പ്പെട്ട ഷാജിദ് മാളിന്റെ ആറാം നിലയിലെ റൂമിന്റെ ബാത്ത്റൂമിലെ വിന്‍ഡോയിലൂടെ താഴേക്ക് ചാടി രക്ഷപ്പെടുകയാണ് ചെയ്തത്. സംഭവം കഴിഞ്ഞ ഉടന്‍ പലഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതികള്‍ വളാഞ്ചേരിയില്‍ ഒരുമിച്ചുകൂടി മൊബൈലുകള്‍ സ്വിച്ച്ഓഫ് ചെയ്ത് പലസ്ഥലങ്ങളിലേക്ക് ഒളിവില്‍പോവുകയായിരുന്നു. പല ജില്ലകളിലും പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ ഇവര്‍ക്ക് ഏജന്റുമാരുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. കൂടാതെ ഇവര്‍ക്ക് വ്യാജ സ്വര്‍ണം നല്‍കുന്നവരെക്കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.