കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷൻ ഓഫീസിന്റെ പേരിൽ കോഴിക്കോട് പണം തട്ടല്‍. മനുഷ്യാവകാശ കമ്മീഷന് സമാനമായ വ്യാജ ഓഫീസ് പോലീസ് അടച്ചു.
കോഴിക്കോട് അരയിടത്തുപാലം – എരഞ്ഞിപ്പാലം റോഡിലുള്ള ഐ ട്രസ്റ്റ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് വെൽഫെയർ ഓഫീസ് ആണ് പോലീസ് റെയ്ഡ് ചെയ്ത് അടച്ചത്. നിയമപരമായ അധികാരമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിച്ച് ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി കേസ് ഒത്തുതീർപ്പാക്കിയാണ് ഇവിടെ അന്യായമായി തട്ടിപ്പ് നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.