സംസ്ഥാനകലോത്സവത്തെ വരവേൽക്കാൻ കോഴിക്കോടൊരുങ്ങി; സ്വര്‍ണകപ്പ് ഇന്ന് ജില്ലയിലെത്തിക്കും, റോഡ് ഷോയും വിളംബര ജാഥയും ഇന്ന് നടത്തും. രാനമാട്ടുകരയില്‍ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിലാണ് പാലക്കാട് നിന്നെത്തിക്കുന്ന നൂറ്റിപതിനേഴര പവൻ്റെ സ്വര്‍ണകപ്പ് സ്വീകരിക്കുക. ജില്ല ടീമുകളുടെ ആദ്യ സംഘവും ഇന്ന് ജില്ലയിലെത്തും. 10 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഘോഷയാത്രയെ മുതലക്കുളത്ത് വരവേൽക്കും. തുടർന്ന് 2 മണിക്കൂർ കപ്പ് മാനാഞ്ചിറയിൽ പ്രദർശിപ്പിക്കും. മത്സരാർത്ഥികളുടെ രജിസ്ട്രേഷനും ഇന്ന് പത്ത് മണിയോടെ ആരംഭിക്കും. മലബാർ ക്രിസ്ത്യൻ കോളജ് ക്യാമ്പസില്‍ ഒരുക്കിയ ഭക്ഷണശാല, പായസം പാകം ചെയ്ത് വൈകീട്ട് 4.30ന് പ്രവർത്തനം ആരംഭിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.