കോഴിക്കോട്: പഞ്ചാബ് സർക്കാറിന്റെ സാംസ്കാരിക വകുപ്പ് സംഘം സംഘടിപ്പിച്ച പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി പരിപാടി അവതരിപ്പിച്ച് യാസിർ ഗുരുക്കളുടെ കോൽക്കളി സംഘവും. ചണ്ഡിഗഢിലെ ഭാരതി ഭവനിലെ കലാരംഗത്തിൽ നടന്ന പരിപാടിയിലാണ് അൽ-മുബാറക് കളരിസംളരിസംഘത്തിലെ പതിനഞ്ചംഗ കോൽക്കളി സംഘം പരിപാടികൾ അവതരിപ്പിച്ചത് മൊഹാലിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടഓഫ് സയൻസ് എജുക്കേൻ ആൻഡ് റിസർച്, ഹരിയാനയിലെ പഞ്ച്കുളയിലെ ആഷിയാന ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിലും സംഘം പരിപപരിപാടികൾ അവതരിപ്പിച്ചു. ഭാരതി ഭവനിൽ നടന്ന ചടങ്ങിൽഗവർണർ ബൻവാരി ലാൽ പുരോഹിത് കലാകാരന്മാർക്ക് സർട്ടിസർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കേരളത്തിൽനിന്ന് ആദ്യമാണ് ഒരു കോൽക്കളി സംഘം പഞ്ചാബിലെ പൊങ്കൽ ആഘോഷപരിപാടിയിലേക്ക് പങ്കെടുക്കുന്നത് .കോൽക്കളിയെക്കുറിച്ച് യാസിർ എഴുതിയ വടക്കൻ മാപ്പിള കോൽക്കളി, മാപ്പിള സംഘകലകൾ എന്നീ പുസ്തകങ്ങൾ കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.