കോഴിക്കോട് മാനാഞ്ചിറ എൽഐസി ബസ്റ്റോപ്പിൽ കുഴഞ്ഞുവീണയാൾ മരിച്ചു.ചേവായൂർ സ്വദേശിയായ അശോകൻ അടിയോടിയാണ് മരിച്ചത്.എഴുപത് വയസ്സായിരുന്നു.ഗവർണറുടെ വാഹനവ്യൂഹം മാനാഞ്ചിറയിൽ എത്തിയ സമയത്തായിരുന്നു സംഭവം. ഇയാളെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതെ സമയം ഗവർണർ കാരണം ഗതാഗത തടസ്സമുണ്ടായതാണ് ഇയാൾ മരിക്കാൻ കാരണമെന്നും ഉത്തരവാദിത്തം ഗവർണർ ഏറ്റെടുക്കണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. സംഭവം നടന്ന സ്ഥലത്തേക്ക് ഗവര്‍ണര്‍ എത്തിയിരുന്നില്ലെങ്കിലും ഗവര്‍ണറുടെ വാഹനവ്യൂഹം എത്തിയതിനെതുടര്‍ന്ന് ഗതാഗത തടസമുണ്ടായത് കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.