കട്ടാങ്ങൽ: പൊലീസിന് നേരെ ക്വാട്ടേഷൻ സംഘത്തലവന്റെ ആക്രമണം. ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് കട്ടാങ്ങല്‍ ഏരിമലയിലാണ് സംഭവം. കളൻതോട് വെച്ച് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ പെരിങ്ങൊളം സ്വദേശി മണ്ണാംപറമ്പത്ത് ഷിജു എന്ന ഡിങ്കുവാണ് പൊലീസിന് നേരെ ആക്രമണം നടത്തിയത്. അസിസ്റ്റന്റ് പോലീസ് കമീഷണർ കെ സുദർശനും സംഘവും ഇയാളെ പിടികൂടാനായി ചെന്നപ്പോഴാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവിധ ജില്ലകളില്‍ കേസുകളുള്ള ടിങ്കു എന്ന പ്രതിയെ പിടികൂടാനായി പോയപ്പോഴാണ് ആക്രമണമുണ്ടായത്. പ്രതിയുടെ പേരില്‍ വാറന്റും നിലവിലുണ്ട്. ഇതനുസരിച്ചാണ് ടിങ്കുവിനെ പിടികൂടാന്‍ പോലീസ് സംഘം എത്തിയത്.
ഏരിമലയിലുള്ള കല്യാണവീട്ടില്‍ പ്രതി വരാന്‍ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ടിങ്കു ഈ വീട്ടിലേക്ക് വരുന്ന വഴിയേ പൊലീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിടിക്കാന്‍ ശ്രമിച്ച പൊലീസിനെ പ്രതിയുടെ സഹോദരനും സുഹൃത്തുക്കളും ആക്രമിക്കുകയായിരുന്നു.
സ്‌റ്റേഷനില്‍ എത്തിയ ശേഷം വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പ്രതി സമീപത്തെ കാറിനു മുകളില്‍ കയറി ഭീഷണി മുഴക്കി. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കീഴടക്കുകയായിരുന്നു.
ആക്രമണത്തില്‍ പോലീസ് ഡെന്‍സാഫ് സ്‌ക്വാഡ് അംഗം ജോമോന്റെ കാലിന്റെ മുട്ടിന് ഗുരുതര പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി പോലീസ് അറിയിച്ചു. സുനോജ്, അര്‍ജ്ജുന്‍, സായൂജ്, ജിനീഷ്, മിഥുന്‍ എന്നിവരാണ് പരിക്കേറ്റ മറ്റ് സ്ക്വാഡ് അംഗങ്ങള്‍. ആക്രമണത്തിനു ശേഷം ടിങ്കുവിനെ സ്‌റ്റേഷനിലെത്തിച്ചു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ശേഷം ഇയാളെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തിച്ച ശേഷം ഇയാൾ ലോക്കപ്പിൽ നിന്നും തലയിടിച്ച് പൊട്ടിക്കുകയും പരിശോധിക്കാനായി പുറത്തിറക്കിയപ്പോൾ രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഓടിയ ഇയാൾ ഓടുന്ന കാറിന്റെ മുകളിലേക്ക് എടുത്ത് ചാടുകയും യാത്രക്കാരെ പരിഭ്രാന്തരാകുകയും ചെയ്തു.
എരമംഗലത്തിനടുത്ത് നിന്നും കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്ത്രീയുടെ 13 പവൻ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ഒരു ലക്ഷം രൂപയും കവർന്ന കേസിലാണ് ഇയാളെ പിടികൂടാൻ പോലീസ് എത്തിയത്. കട്ടാങ്ങൽ വെച്ച് ഒരു കല്യാണ വീടിന്റെ പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടുന്നത്. ജോമോൻ, നിഥുൻ എന്നിവർ ഉൾപ്പെടെയുള്ള സംഘത്തിനാണ് പരിക്കേറ്റത്. അസിസ്റ്റന്റ് കമ്മീഷണർക്കും നേരീയ പരിക്കുണ്ട്. ഇവരിപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കാപ്പ കേസുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ അടക്കം ഇയാൾ പ്രതിയാണ്. കുനിയിൽ സ്വദേശി കോളക്കോടൻ ബഷീർ എന്നിവരെ അക്രമിച്ച കേസിൽ പിടിയിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.