കോഴിക്കോട് : തെരുവുനായ കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്ബത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് കണ്ണൂക്കരയിലാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ അനിലിനെ നാട്ടുകാർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
കണ്ണൂക്കര ബസ് സ്റ്റോപ്പിന് മുന്നിലൂടെ പോകുമ്പോൾ നായ ഓട്ടോയുടെ മുന്നിലേക്ക് ചാടി. ഉടൻ തന്നെ വാഹനം തലകീഴായി മറിഞ്ഞു. തലയ്ക്കേറ്റ സാരമായ പരിക്കാണ് മരണകാരണമെന്ന് അധികൃതർ പറഞ്ഞു. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.