കോഴിക്കോട്: തളി മഹാദേവ ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്ന് പുലർച്ചെയാണ് സംഭവം. കുളത്തിൽ സാമൂഹിക വിരുദ്ധർ വിഷം കലക്കിയതായി സൂചനയുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരാണ് മത്സ്യങ്ങൾ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിവരമറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.