കോഴിക്കോട്: നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എം.ഡി.എം.എ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ പിടിയിലായി. മലാപ്പറമ്ബ് സ്വദേശി പി അക്ഷയ് (24), കണ്ണൂർ ചെറുകുന്ന് സ്വദേശി ജെ ജാസ്മിൻ (26) എന്നിവരെയാണ് മലാപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്.
മെഡി. കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ.സുദർശന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് അര ഗ്രാമിൽ അധികം എംഡിഎംഎയും 100 ഗ്രാം കഞ്ചാവും സിറിഞ്ചും കണ്ടെടുത്തു. കൊച്ചിയിൽ ടെക്സ്റ്റൈൽ തൊഴിലാളിയായ യുവതി മയക്കുമരുന്ന് സംഘത്തിന്റെ കാരിയർ ആയി പ്രവർത്തിക്കുന്നതായി പോലീസ് സംശയിക്കുന്നു.
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. കൊച്ചിയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. മെഡിക്കല്‍ കോളേജിലെ എസ്ഐമാരായ എ രമേഷ്കുമാര്‍, വി വി ദീപ്തി എന്നിവരും റെയ്ഡിന് നേതൃത്വം നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.