കൊടുവള്ളി: കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന് ഇത്തവണയും കരുത്തുപകർന്നത് കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്ന് .
അദ്ദേഹത്തിന് ലഭിച്ചത് 84772 വോട്ടുകൾ. 46128 വോട്ടുകളേ എളമരം കരീമിന് നേടാനായുള്ളു. ബി.ജെ.പി സ്ഥാനാർഥി എം.ടി. രമേശിന് ലഭിച്ചത് 11868 വോട്ടാണ്. 2009, 2014, 2019 വർഷങ്ങളിലും രാഘവന് ഏറ്റവും കൂടുതൽ ലീഡ് നൽകിയത് കൊടുവള്ളി മണ്ഡലമായിരുന്നു. അതും കൊടുവള്ളി നഗരസഭയിൽ നിന്ന്.
2019ൽ 35,908 വോട്ടിന്റെ ലീഡാണ് എം.കെ. രാഘവന് കൊടുവള്ളിയിൽ നിന്നും ലഭിച്ചിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടുതവണ സ്വതന്ത്രരെ നിർത്തി യു.ഡി.എഫ് കോട്ട എൽ.ഡി.എഫ് തട്ടിയെടുത്തു. എം.കെ. മുനീറിനെ നിർത്തി യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.