കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടര്‍ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇടതുകാലിന് ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നെങ്കിലും വലതുകാലിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ.ബെഹിർഷൻ ദൃശ്യങ്ങളിൽ സമ്മതിക്കുന്നു. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് തുറന്നുപറച്ചില്‍. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. കുടുംബത്തിന്റെ പരാതിയിലാണ് നsപടി. അശ്രദ്ധമായി ചികിൽസിച്ചു എന്ന കുറ്റമാണ് ബഹിർഷാനെതിരെ ചുമത്തിയത്. ഇടതുകാലിനു പരുക്കേറ്റ മക്കട സ്വദേശി സജ്നയുടെ (58) വലതുകാലിനാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. ഇതു സംബന്ധിച്ച് നടക്കാവ് പൊലീസിലും ആരോഗ്യ മന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകിയിട്ടുണ്ട്. വീടിന്റെ വാതിൽ അടയ്ക്കുന്നതിനിടെ അതിനുള്ളിൽ കാൽ കുടുങ്ങിയാണ് സജ്നയ്ക്കു പരുക്കേറ്റത്. ഒരു വർഷത്തിലേറെയായി ഡോ. ബഹിർഷാന്റെ ചികിത്സയിലായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.