കൊണ്ടോട്ടി: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് തങ്ങള്‍സ് റോഡ് ജംക്ഷനു സമീപം ട്രാഫിക് ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
നിയന്ത്രണം വിട്ട ബസ് ഇടതുവശത്തേക്ക് മറിയുകയായിരുന്നു. ഞായറാഴ്ചയായതിനാൽ വാഹനങ്ങളും യാത്രക്കാരും കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. ബസിൽ യാത്രക്കാർ കുറവായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.