കോഴിക്കോട്: കാലവര്‍ഷം കനത്ത് പെയ്യുന്ന രാത്രികളില്‍ ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ ആശങ്കയോടെ ജീവിക്കുന്ന ദമ്ബതിമാര്‍ക്ക് സ്വന്തമായി വീടൊരുങ്ങുന്നു.
മാധ്യമവാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബെജുനാഥ് സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് കുന്ദമംഗലം പഞ്ചായത്തില്‍ താമസിക്കുന്ന വിജയന്‍ കോട്ടിയേരിക്ക് വീടൊരുക്കുന്നതായി കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചത.് ലൈഫ് ഭൂരഹിതരുടെ ലിസ്‌റ്റില്‍ വിജയനെ ഉള്‍പ്പെടുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വിജയന് കുടുംബത്തില്‍ നിന്നുതന്നെ 03 സെന്റ് ഭൂമി ലഭ്യമാക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നുണ്ട്.
ഭൂമി ലഭ്യമാകുന്ന മുറയ്‌ക്ക് ഭവനനിര്‍മ്മാണത്തിനുള്ള ധനസഹായം നല്‍കും. അതിദരിദ്രരുടെ പട്ടികയില്‍പ്പെട്ടതിനാല്‍ വിജയന് ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലൈഫ് പദ്ധതി പ്രകാരമുള്ള തുക മതിയാകാതെ വരുന്ന സാഹചര്യത്തില്‍ സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
സന്നദ്ധ സംഘടനകള്‍, രാഷ്ര്‌ടീയ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് മാതൃകാപരമായ നടപടിയാണെന്നും അഭിനന്ദനാര്‍ഹമാണെന്നും ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.