എ.യു പി സ്കൂൾ കുന്ദമംഗലം വായനാ വസന്തം ഗ്രന്ഥശാലയുടെ അക്ഷര സേന ഉദ്ഘാടനം സിനിമാ നാടക പ്രവർത്തകൻ സുനിൽ നാഗംപാറ ഉദ്ഘാടനം ചെയ്തു.. നവംബർ 14 ശിശുദിനത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ഹെഡ്മിസ്ട്രസ് MK ലത ടീച്ചർ സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ് TP നിധീഷ് അധ്യക്ഷം വഹിച്ചു. : അക്ഷര സേന കോ ഓർഡിനേറ്റർ വിജീഷ്, അധ്യാപകരായ Nസന്തോഷ് കുമാർ , K ശ്രീജ , എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി P ലെസി നന്ദി രേഖപ്പെടുത്തി.. വായനയുടെ ലോകത്തേക്ക് കുട്ടികളെ ആകർഷിക്കാൻ ഇനി മുതൽ മലയാളത്തിലെ 51 അക്ഷരങ്ങൾ പ്രിന്റ് ചെയ്ത യൂണിഫോമുമായി അക്ഷര സേനയും രംഗത്ത് ഉണ്ടാവും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









