കോഴിക്കോട്: ആശുപത്രിയിലേക്കുള്ള വഴിയിൽ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി പ്രസവിച്ചു. കോഴിക്കോട് കൊണ്ടട മീത്തൽ കുറ്റിക്കാട്ടൂർ സ്വദേശിനിയായ 27കാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം കനിവ് 108 ആംബുലൻസിന്റെ സേവനം തേടി.
ഉടൻ തന്നെ കൺട്രോൾ റൂമിൽ നിന്ന് കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിലേക്ക് അടിയന്തര സന്ദേശം അയച്ചു. ആംബുലൻസ് പൈലറ്റ് വിഷ്ണു ആർവി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജീന ഷെബിൻ എന്നിവർ സ്ഥലത്തെത്തി യുവതിയെ കോഴിക്കോട് ഐഎംസിഎച്ചിലേക്ക് കൊണ്ടുപോയി.
യാത്രാമധ്യേ, യുവതിയുടെ ആരോഗ്യനില വഷളാവുകയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിന ഷെബിന്റെ പരിചരണത്തിൽ യുവതി പ്രസവിക്കുകയും ചെയ്തു. ഇരുവർക്കും ഉടൻ പ്രഥമശുശ്രൂഷ നൽകി കോഴിക്കോട് ഐഎംസിഎച്ചിലേക്ക് എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. ഇത് യുവതിയുടെ മൂന്നാമത്തെ കുട്ടിയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.